
പത്തനംതിട്ട: സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന നിരാലംബരായ ഏഴു കുടുംബങ്ങള്‍ക്ക് അഞ്ചു സെന്റ് വീതമാണ് ദാനം ചെയ്ത് വിദേശ മലയാളി. കോന്നി ഇളകൊള്ളുര്‍ സ്വദേശിയും അമേരിക്കയില്‍ ഫിലഡെല്‍ഫിയയില്‍ സ്ഥിരതാമസക്കാരനുമായ രാജു ഗീവര്‍ഗീസാണ് തനിക്ക് ലഭിച്ച കുടുംബ സ്വത്ത് 47 സെന്റ് സ്ഥലം ഏഴുകുടുംബങ്ങള്‍ക്ക് ദാനമായി വീതിച്ചു നല്‍കിയത്.
പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ 7 കുടുംബങ്ങള്‍ക്കുമുള്ള ദാനാധാരം സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന് രാജു ഗീവര്‍ഗീസ് കൈമാറ്റം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡേവിഡ്, വാര്‍ഡ് മെമ്പര്‍ വി. ശങ്കര്‍, പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖന്‍., വര്‍ഗീസ് കുര്യന്‍., കെ .പി. ജയലാല്‍ എന്നിവര്‍ പ്രസംഗിച്ചു.