വെള്ളത്തിന്റെ അളവ് അറിയാന്‍ കസേരയിട്ട് പാതകത്തില്‍ നിന്ന് നോക്കി: കാല്‍ തെന്നി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍: 92 കാരി ഗൗരിയെ രക്ഷിച്ച് നാട്ടുകാര്‍

0 second read
0
0

കോഴഞ്ചേരി: സ്വന്തം വീട്ടിലെ കിണറ്റിലെ വെളളത്തിന്റെ അളവ് നോക്കുന്നതിനിടെ വയോധിക കാല്‍ വഴുതി മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ വീണു. നാട്ടുകാരം പോലീസും ചേര്‍ന്ന് രക്ഷിച്ചു. ചൊവ്വ പകല്‍ 12 മണിയോടെയാണ് സംഭവം. തെക്കേമല ട്രയഫന്റ് ജങ്ഷന് സമീപമുളള നടുവിലേതില്‍ ഗൗരി(92) യാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ചൂട് കനത്തത് മൂലം ജലക്ഷാമമുളള ഈ പ്രദേശത്ത് കിണറുകള്‍ വറ്റിത്തുടങ്ങിയിരുന്നു. സ്വന്തം കിണറ്റിലെ വെളളത്തിന്റെ നിലവാരം നോക്കുവാനായി കസേരയിട്ട് കെട്ടിന് മുകളിലൂടെ കിണറ്റിലേക്ക് നോക്കുമ്പോള്‍ കാല്‍ തെറ്റി മുപ്പതടിയോളം
താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിന്ന അയല്‍വാസി ശിവന്‍കുട്ടി
ഉടന്‍ പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു. ആറന്മുള പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ കിണറ്റിലിറങ്ങി ഗൗരിയെ കസേരയില്‍ ഇരുത്തി. ഇതിന് ശേഷം വടം എത്തിച്ച് കസേരയില്‍ കെട്ടി സുരക്ഷിതമായി കരയിലെത്തിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്മുള എസ്.എച്ച്.ഓ പ്രവീണ്‍, എസ്.ഐ. വിഷ്ണു, സി.പി.ഓമാരായ താജുദ്ദീന്‍, വിഷ്ണു എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ഗൗരിയെ കരയിലെത്തിച്ചത്.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓടിളക്കി വീട്ടില്‍ കയറി സാഹസിക ബലാല്‍സംഗം: പതിനേഴുകാരിയെ പീഡിപ്പിച്ചതിന് ഇന്‍സ്റ്റാഗ്രാം കാമുകന്‍ അറസ്റ്റില്‍

കോയിപ്രം: അടുപ്പത്തിലായ പതിനേഴു തികയാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സ…