മരണാനന്തര ലോകത്ത് നിന്നൊരു പെണ്‍കുട്ടി: അവളില്‍ ഭ്രമിച്ച ആണ്‍കുട്ടിയും: പത്താം ക്ലാസുകാരിയുടെ ഇംഗ്ലീഷ് നോവല്‍ എഫിമെറല്‍ എക്കോസ് പ്രകാശനം ചെയ്തു

0 second read
Comments Off on മരണാനന്തര ലോകത്ത് നിന്നൊരു പെണ്‍കുട്ടി: അവളില്‍ ഭ്രമിച്ച ആണ്‍കുട്ടിയും: പത്താം ക്ലാസുകാരിയുടെ ഇംഗ്ലീഷ് നോവല്‍ എഫിമെറല്‍ എക്കോസ് പ്രകാശനം ചെയ്തു
3

അടൂര്‍: പതിനേഴുകാരി നോവയുടെ മരണാനന്തരമുളള പ്രണയത്തിന്റെ കഥ പറയുന്ന ഇംഗ്ലീഷ് നോവല്‍ എഫിമെറല്‍ എക്കോസ് പ്രകാശനം ചെയ്തു. സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു ബി. അജിയാണ് നോവലിസ്റ്റ്. നോവയെന്ന പെണ്‍കുട്ടി താനൊരു ആത്മാവാണെന്ന് തിരിച്ചറിയുന്നതും അവളെ സ്‌നേഹിക്കുന്ന കൗമാരക്കാരനുമൊത്ത് പേടിപ്പെടുത്തുന്ന ഓര്‍മകളിലൂടെയും ഭൂതകാലത്തിലൂടെയും സത്യത്തിന്റെയും മിഥ്യയുടെയും ലോകത്തിലൂടെ സഞ്ചരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സിനിമ സംവിധായകന്‍ ഡോ. ബിജുവാണ് നോവല്‍ പ്രകാശനം ചെയ്തത്. തിരുവനന്തപുരം മേഖലാ ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ പുസ്തകം ഏറ്റു വാങ്ങി പ്രസംഗിച്ചു. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് ബിനു മേരി തോമസ്, പി.ടി.എ പ്രസിഡന്റ് ഷിബു കണിയാന്‍ പറമ്പില്‍, അനില്‍ പി.കോശി എന്നിവര്‍ പ്രസംഗിച്ചു. സി.ബി.ഐയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയ അജികുമാറിന്റെയും അടൂര്‍ ഗവ. എച്ച്.എസ്.എസ് അധ്യാപിക ബിന്ദുവിന്റെയും മകളാണ് കൃഷ്‌ണേന്ദു.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…