ഫേസ്ബുക്കില്‍ വ്യാജഅക്കൗണ്ടുണ്ടാക്കി സ്ത്രീകളെ വളക്കും: ലൈംഗികമായി ചൂഷണം ചെയ്ത് പണവും ആഭരണങ്ങളും കൈക്കലാക്കും: പന്തളത്ത് ഫേസ്ബുക്ക് കാമുകിയെ അടിച്ചു കൊന്ന കേസിലെ പ്രതി ഷൈജു ബംഗളൂരുവില്‍ നിന്ന് പിടിയില്‍: കീഴടക്കിയത് സംഘട്ടനത്തിനൊടുവില്‍

0 second read
Comments Off on ഫേസ്ബുക്കില്‍ വ്യാജഅക്കൗണ്ടുണ്ടാക്കി സ്ത്രീകളെ വളക്കും: ലൈംഗികമായി ചൂഷണം ചെയ്ത് പണവും ആഭരണങ്ങളും കൈക്കലാക്കും: പന്തളത്ത് ഫേസ്ബുക്ക് കാമുകിയെ അടിച്ചു കൊന്ന കേസിലെ പ്രതി ഷൈജു ബംഗളൂരുവില്‍ നിന്ന് പിടിയില്‍: കീഴടക്കിയത് സംഘട്ടനത്തിനൊടുവില്‍
0

പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്ക് അടിച്ചു കൊന്ന് മൊബൈല്‍ഫോണും ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ ബംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പോലീസ് സാഹസികമായി പിടികൂടി. പൂഴിക്കാട് ചിറമുടിയില്‍ വാടകയ്ക്ക് താമസിച്ചു വന്ന മുളക്കുഴ അരീക്കര കൊഴുവല്ലൂര്‍ പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത എന്നുവിളിക്കുന്ന സജിത (42) കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ദാലുംമുഖം പോസ്റ്റില്‍ തുടലി ബി എസ് ഭവനില്‍ എസ്.എല്‍.ഷൈജു (34)വിനെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സംഘട്ടനം നടത്തി കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ 10 ന് രാത്രി പത്തരയ്ക്കാണ് ഇയാള്‍ കൊലപാതകം നടത്തിയത്. അതിന് ശേഷം മൊബൈല്‍ഫോണും ഓഫാക്കി മുങ്ങി. രണ്ടു മക്കളുള്ള സജിത തിരുവല്ലയിലെ ഒരു കടയില്‍ ജോലി ചെയ്യുമ്പോഴാണ് നാലു വര്‍ഷം മുന്‍പ് ഫേസ്ബുക്ക് മുഖേനെ ഷൈജുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം താമസമാക്കി. മകന്‍ പിന്നീട് സജിതയ്‌ക്കൊപ്പം താമസിക്കാനെത്തി. സാമൂഹിക മാധ്യമങ്ങളിലുടെ സ്ത്രീകളെ വശത്താക്കി അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും സാമ്പത്തികം വാങ്ങി മുങ്ങുകയും ചെയ്യുന്നത് ഇയാളുടെ പതിവാണ്. ഷൈജുവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് കൊല നടത്തിയത്.

ബംഗളുരുവില്‍ താമസിക്കുന്ന പൂഴിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള
വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. സമീപവാസികളുമായി യാതൊരു അടുപ്പവും ഷൈജുവും സജിതയും പുലര്‍ത്തിയിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചതിനെതുടര്‍ന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ വിദഗ്ദ്ധമായി കുടുക്കിയത്.

സംഭവശേഷം നാടുവിട്ട പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും പോലീസ് സംഘം വിശദമായ അന്വേഷണം നടത്തി. ഒടുവില്‍ ജോലി ചെയ്ത എറണാകുളം കാക്കനാട് ഫാമിലും അന്വേഷണം നടത്തി. അടൂര്‍ ഡി്‌വൈ.എസ്.പി ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. ഡാന്‍സാഫ് സംഘത്തിനെയും ഉള്‍പ്പെടുത്തി വ്യാപിപ്പിച്ച അന്വേഷണത്തില്‍ വിവിധ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം സ്ഥാപിച്ചശേഷം അടുപ്പത്തിലാവുകയും, പിന്നീട് അവര്‍ക്കൊപ്പം താമസിക്കുകയും സാമ്പത്തിക ചൂഷണം ചെയ്യുകയുമാണ് പ്രതിയുടെ രീതി. ഒപ്പം താമസിച്ച് സ്ത്രീകളുടെ സ്വര്‍ണ ഉരുപ്പടികള്‍ കൈക്കലാക്കി പണയം വച്ച് പണമെടുത്ത് ചെലവാക്കി ജീവിതം ആസ്വദിക്കും. അത്തരം സ്ത്രീസുഹൃത്തുക്കളെ കണ്ടെത്തി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ് ഇയാളുടെ ബംഗളുരു ബന്ധം വെളിപ്പെട്ടത്. ഡാന്‍സാഫ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം അവിടെയെത്തി റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതിയുടെ നീക്കം മനസിലാക്കിയതും വേഗംതന്നെ അറസ്റ്റ് ചെയ്യാനായതും.

ബംഗളുരുവിലുള്ള ബന്ധുക്കളുടെ സഹായം തേടിയാണ് ഷൈജു അവിടെയെത്തിയതെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ബംഗളുരുവിലെത്തിയ പോലീസ് സംഘം പിന്തുടരുന്നുണ്ടെന്ന തോന്നലില്‍ പ്രതി മംഗലാപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറില്‍ വച്ച് ഡാന്‍സാഫ് എസ്.ഐ അജി സാമൂവല്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളിതാഴെയിട്ട ശേഷം വെട്ടിച്ചോടി. പോലീസ് ഇന്‍സ്‌പെക്ടര്‍, സി പി ഓമാരായ അന്‍വര്‍ഷാ, അമീഷ് എന്നിവര്‍ കൂടിചേര്‍ന്ന് മല്‍പ്പിടിത്തത്തിലൂടെ സാഹസികമായി കീഴ്‌പ്പെടുത്തുകയാണുണ്ടായത്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ബംഗളൂരിലെ മലയാളി സമാജവുമായി ബന്ധപ്പെട്ട് സഹായം തേടിയിരുന്നു. അങ്ങനെയാണ് പ്രതിയുടെ നീക്കം അറിയാന്‍ സാധിച്ചത്.

പ്രതി മുമ്പ് താമസിച്ചിരുന്ന ലോഡ്ജുകളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഈ സംഘം വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. ബന്ധമുള്ളവരുമായെല്ലാം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ള ഷൈജു സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ മുപ്പതോളം സ്ത്രീകളുമായി പരിചയപ്പെട്ട് ഇത്തരത്തില്‍ ചൂഷണം നടത്തിയതായി സംശയിക്കുന്നു. കൂടാതെ, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയരുന്നതായും അറിയുന്നു. വിദേശത്ത് കേസില്‍പെട്ട് രണ്ടുമാസം തടവ് ശിക്ഷ അനുഭവിച്ചതായി പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളും പരാതികളും നിലവിലുണ്ടെന്ന് പ്രതി സമ്മതിച്ചു.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതും സാമ്പത്തികമായി ചൂഷണം ചെയ്യുന്നതുമെന്നും വ്യക്തമായിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …