പോലീസ് റെയ്ഡുകള്‍ തുടരുന്നു: റാന്നിയില്‍ തമിഴ്‌നാട് സ്വദേശി കഞ്ചാവുമായി പിടിയില്‍

0 second read
Comments Off on പോലീസ് റെയ്ഡുകള്‍ തുടരുന്നു: റാന്നിയില്‍ തമിഴ്‌നാട് സ്വദേശി കഞ്ചാവുമായി പിടിയില്‍
0

റാന്നി: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയ്ക്കും കടത്തിനുമെതിരായ പോലീസ് നടപടി ജില്ലയില്‍ തുടരുന്നു. റാന്നി പോലീസ് ഇന്നലെ തമിഴ് നാട് സ്വദേശിയായ യുവാവിനെ 17 ഗ്രാം കഞ്ചാവുമായി പിടികൂടി. തമിഴ്‌നാട് പെരമ്പലൂര്‍ ലബ്ബൈക്കുടിക്കാട് വെസ്റ്റ് മിഡില്‍ സ്ട്രീറ്റ് നമ്പര്‍ അഞ്ചില്‍ മുഹമ്മദ് ശരീഫ് (34) ആണ് അറസ്റ്റിലായത്. റാന്നി വൈക്കത്തുനിന്നും ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിനെതുടര്‍ന്ന്, റാന്നി ഡിവൈഎസ്പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

വൈക്കത്ത് പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ മുതിര്‍ന്നു. പിടികൂടി ചോദ്യം ചെയ്തതിനെതുടര്‍ന്ന് പാന്റിന്റെ പോക്കറ്റില്‍ നിന്നും കഞ്ചാവ് പൊതി കണ്ടെടുത്തു. കടലാസില്‍ പൊതിഞ്ഞു വില്‍പ്പനയ്ക്ക് കൈവശം വച്ചതാണെന്ന് സമ്മതിച്ചു. ദേഹപരിശോധനയില്‍ മറ്റൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തുടര്‍നടപടി കൈക്കൊണ്ടു. പോലീസ് സംഘത്തില്‍ എസ് ഐ ആര്‍ ശ്രീകുമാര്‍, സി പി ഓമാരായ നിതിന്‍, മുബാറക് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…