
പത്തനംതിട്ട: ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേകപരിശോധന പോലീസ് തുടരുന്നു. അടൂരില്‍ യുവാവ് അറസ്റ്റില്‍. പത്തനാപുരം ഇടത്തറ നടുമുരുപ്പ് പുലയന്‍കാല നിസാമുദീന്‍ (41) ആണ് പഴകുളത്തുനിന്നും പിടിയിലായത്. ഇയാളില്‍ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അടൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. പ്രത്യേകറെയ്ഡ് തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തിരുവല്ലയില്‍ പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവ് പിടികൂടി, ഒരാള്‍ അറസ്റ്റിലായി. കൊല്ലം കുന്നത്തൂര്‍ മാനാമ്പുഴ ബിനു ഭവനം വീട്ടില്‍ ബിനോയി ടി തോമസ് (41) ആണ് പിടിയിലായത്. തിരുവല്ല മാര്‍ത്തോമ്മാ കോളജിന് സമീപത്തുനിന്നാണ് ഇയാളെ തിരുവല്ല പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.