
കമ്പംമെട്ട് (ഇടുക്കി): രാത്രികാലങ്ങളില്‍ കമ്പംമെട്ട് വനപാതയിലൂടെ കലമാന്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നതിനാല്‍ വാഹനങ്ങളുമായി എത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്‌നാട് വനംവകുപ്പ് നിര്‍ദേശം നല്‍കി.
ഇവ രാത്രിയിലാണ് തീറ്റ തേടി വനത്തിലേക്ക് റോഡ് മുറിച്ചുകടക്കുന്നത്. അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍, കമ്പംമെട്ടില്‍ നിന്നും കമ്പത്തേക്ക് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മേഖലയില്‍ ചെന്നായ കൂട്ടവും റോഡില്‍ വിഹരിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനം ഒരുക്കിയതായി വനം വകുപ്പ് അറിയിച്ചു.കമ്പംമെട്ട് റോഡില്‍ വനപാലകര്‍ നൈറ്റ് പട്രോളിങ് നടത്തുന്നുണ്ട്.