
മേഘമല (തമിഴ്നാട്): വനത്തില്‍ കന്നുകാലികളെ മേയിക്കുന്നത് വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയതോടെ മേഘമലയിലെ ഗ്രാമ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ കന്നുകാലികളെ കേരളത്തിലേക്ക് വില്പന നടത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിന്നമന്നൂര്‍ വനംവകുപ്പ് വനമേഖലയില്‍ കാലി മേയ്ക്കുന്നത് തടഞ്ഞു നോട്ടീസ് പതിച്ചത്. വനമേഖല ആശ്രയിച്ച് ജീവിച്ച കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയായി.
മേഘമല, മണലാരു, വെണ്ണിയാരു, ഇരവങ്ങലരു, മഹാരാജമെട്ട്, മേല്‍ മണലാരു, വെണ്ണിയാരു പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിപക്ഷവും ആടുമാടുകളെ വളര്‍ത്തുന്നുണ്ട്. ഇവയെ വന മേഖലയില്‍ അഴിച്ചുവിട്ടാണ് വളര്‍ത്തിയിരുന്നത്. വനം വകുപ്പിന്റെ നോട്ടീസ് ലഭിച്ചതോടെ കുറഞ്ഞ നിരക്കില്‍ ഉരുക്കളെ വില്‍പ്പന നടത്താന്‍ ഇവര്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഇതിനോടകം നിരവധി ഉരുക്കളെ കേരളത്തിലേക്ക് വില്പന നടത്തിയതായി തൊഴിലാളികള്‍ പറയുന്നു.
വനംവകുപ്പിന്റെ ക്രൂരത കാരണം മലയോര ഗ്രാമങ്ങളിലെ ആളുകള്‍ അവരുടെ കന്നുകാലികളെ വില്‍പ്പന നടത്തുന്നതോടെ പ്രദേശത്ത് ആവശ്യമായ പാല് ലഭിക്കുന്നതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ വനംവകുപ്പ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നു.