ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ദേശിയ വൈദിക സംഗമം

0 second read
Comments Off on ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ദേശിയ വൈദിക സംഗമം
0

നിരണം:ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ദേശീയ വൈദിക സംഗമം നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ ഇംഫാല്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ജെരമ്യാ മോര്‍ തിയോഡഷ്യസ് എപ്പിസ്‌ക്കോപ്പ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി സി.ബി. വില്യംസ് അധ്യക്ഷത വഹിച്ചു.

സിക്കിം ഭദ്രാസനാധിപന്‍ ബിഷപ്പ് ഇമ്മാനുവേല്‍ മോര്‍ ജൂലിയന്‍, ഛത്തീസ്ഗഡ് ഭദ്രാസനാധിപന്‍ ബിഷപ്പ് യാക്കൂബ് മോര്‍ തിയോഫനോസ് എപ്പിസ്‌ക്കോപ്പ, തിരുനെല്‍വേലി ഭദ്രാസനാധിപന്‍ ബിഷപ്പ് ബഞ്ചമിന്‍ മോര്‍ ഗ്രിഗോറിയോസ് എപ്പിസ്‌ക്കോപ്പ, ബിഷപ്പ് അനില്‍ മോര്‍ ഫിലോമോന്‍ എപ്പിസ്‌ക്കോപ്പ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും ഇരുന്നൂറിലധികം വൈദികരും ശെമ്മാശന്മാരും പങ്കെടുത്തു.തോമാ സ്ലീഹാ നിരണത്ത് കപ്പല്‍ മാര്‍ഗ്ഗം വന്നിറങ്ങിയ കടവ് സന്ദര്‍ശിക്കുകയും ചെയ്തു. ഫാ. സഞ്ചീവ് ബെഞ്ചമിന്‍, ഫാ. ബിജു സോളമന്‍, ഫാ. ഷിജു മാത്യു, ഫാ. റോബിന്‍ കണ്ടത്തില്‍, ട്രസ്റ്റി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, അജോയി കെ. വര്‍ഗീസ്, റെന്നി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …