
മല്ലപ്പള്ളി: അനുവാദമില്ലാതെ പറമ്പില്‍ കയറി തേക്ക്, റബര്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ പെരുമ്പെട്ടി പോലീസ് പ്രതിയെ ഉടനടി പിടികൂടി. കോട്ടാങ്ങല്‍ ചുങ്കപ്പാറ മണ്ണില്‍ പുത്തന്‍ വീട്ടില്‍ റോബിന് പി കോശി ( 43) യാണ് അറസ്റ്റിലായത്. കോട്ടയം കഞ്ഞിക്കുഴി പനയ്ക്കല്‍ വീട്ടില്‍ ജിബി ജോണിന്റെ സഹോദരിയുടെ ഭര്‍ത്താവായ എബി ജോസഫിന്റെ കോട്ടാങ്ങല്‍ ഉള്ള വസ്തുവില്‍ നിന്നാണ് പ്രതി മരങ്ങള്‍ മുറിച്ചുകടത്തിയത്. എബിയും കുടുംബവും കാനഡയില്‍ ആണ്. വസ്തുവിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ബന്ധുവായ ജിബി ജോണിന് പവ്വര്‍ ഓഫ് അറ്റോണി കൊടുത്തിട്ടുണ്ട്. ഡിസംബര്‍ 20 നും ഫജനുവരി രണ്ടിനുമിടയിലാണ് പ്രതി തടികള്‍ മുറിച്ചു കടത്തിയത്. പരാതിപ്രകാരം മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പെരുമ്പെട്ടി പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ചുങ്കപ്പാറയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.