
പത്തനംതിട്ട: യുവതി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നരൂപത്തിലാക്കി അയച്ചു കൊടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടില്‍ മിഥുന്‍ സി. വര്‍ഗീസിനെ (26)യാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയാണ് പരാതിക്കാരി. ഇയാള്‍ സ്വന്തം എഫ്.ബി അക്കൗണ്ടില്‍ നിന്നും യുവതിയുടെ ഫേസ് ബുക്കിലേക്ക് മോര്‍ഫ് ചെയ്ത ചിത്രം അയക്കുകയായിരുന്നു.
യുവതി ഇട്ട ഫോട്ടോ എടുത്ത് രൂപമാറ്റം വരുത്തി നഗ്‌നചിത്രമാക്കിയശേഷമാണ് അയച്ചത്. പട്ടിക ജാതി വിഭാഗത്തിനെതിരായ അതിക്രമത്തിനുള്ള വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും, ബി എന്‍ എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതിയെ ഉടനടി വീടിനടുത്ത് നിന്നുംകസ്റ്റഡിയിലെടുത്തു. പ്രതിയുടെയും വാദിയുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് വിശദമായ പരിശോധനയ്ക്ക് കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ്.ഐ ഗോപകുമാര്‍, എസ്.സി.പി.ഓ ശബാന, സി.പി.ഓ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.