
ചിറ്റാര്‍: പതിനാറുകാരിയെ സ്‌നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പതിനെട്ടുകാരനെ പോലീസ് പിടികൂടി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15 നാണ് സംഭവം. അന്ന് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കണ്ടെത്തിയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തുടര്‍നടപടികള്‍ കൈക്കൊണ്ടു. കഴിഞ്ഞ 10 നാണ് ഇതുസംബന്ധിച്ച് പോലീസ് സേ്റ്റഷനില്‍ പരാതി ലഭിച്ചത്. ബി.എന്‍.എസ് പ്രകാരവും പോക്‌സോയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചും പോലീസ് കേസെടുത്തു.
കുട്ടിയെ സ്‌കൂളില്‍ നിന്നും കടത്തിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്തി. രക്ഷിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് സേ്റ്റഷനില്‍ ഹാജരാക്കിയത് പരിശോധിച്ചതില്‍ സംഭവം നടക്കുന്ന കാലയളവില്‍ ഇയാള്‍ക്ക്പ്രായപൂര്‍ത്തിയായിട്ടില്ലായെന്നു പോലീസിന് വ്യക്തമായി. തുടര്‍ന്ന്, കുറ്റം പറഞ്ഞു ബോധ്യപ്പെടുത്തി നിയമനടപടികള്‍ക്ക് വിധേയനാക്കിയശേഷം ജെ ജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.