അടൂര്‍ ലൈഫ്‌ലൈന്‍ ആശുപത്രി 20-ാം വാര്‍ഷികം: ജന്തുജന്യരോഗങ്ങള്‍ വെല്ലുവിളിയെന്ന് മന്ത്രി വീണാ ജോര്‍ജ്

0 second read
0
0

അടൂര്‍: ജന്തുജന്യരോഗങ്ങളുടെ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈഫ് ലൈന്‍ ആശുപത്രിയുടെ വാര്‍ഷികം ഉദ്ഘാടനം
ചെയ്യുകയായിരുന്നു മന്ത്രി. രോഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന
കാലഘട്ടമാണ്. കോവിഡിന്റെ ചെറിയ വരവ് കാണുന്നുണ്ട്. പേടിക്കേണ്ട കാര്യം ഇല്ല. ഇത് പകരുന്നതിന്റെ തോത് ഉയര്‍ന്നതാണെങ്കിലും ഭയക്കേണ്ടതില്ല. പ്രായമുള്ളവരും
രോഗമുള്ളവരും മാസ്‌ക് ധരിക്കണം. ലൈഫ്‌ലൈന്‍ ആശുപത്രിയുടെ പ്രവര്‍ത്തന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ 20 വര്‍ഷം. ആര്‍ദ്രതയുള്ള ജനസേവനത്തിന്റെ, ഗുണനിലവാരമുള്ള ചികിത്സയുടെ 20 വര്‍ഷങ്ങളാണ് ലൈഫ് ലൈന്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പുതിയ വെബ്‌സൈറ്റ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ ഡോ.എസ്. പാപ്പച്ചന്‍, ഡോ. മാത്യൂസ് ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, ഡോ. തോമസ് മുതലാളി, കെ.പി.ഉദയഭാനു, എ. പി. ജയന്‍, വി.എ.സൂരജ്, ശ്രീനാദേ വി കുഞ്ഞമ്മ, എ.പി. സന്തോഷ്, അടൂര്‍ നൗഷാദ്, പഴകുളം ശിവദാസന്‍, സജു മിഖായേല്‍, പ്രഫ.പ്രസന്നകുമാരി, ഡോക്ടര്‍മാരായ ബിനു ഗോവിന്ദ്, സാജന്‍ അഹ മ്മദ്, സെലിന്‍ ഏബ്രഹാം, സ്റ്റാഫ് നേഴ്‌സ് ലിന്‍സി ജോയി, ഡെയ്‌സി പാപ്പച്ചന്‍, ഡോ. ജോര്‍ജ് ചാക്കച്ചേരി, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുമ്പഴയിലെ ഹോട്ടലില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചനിലയില്‍

പത്തനംതിട്ട: കുമ്പഴയിലെ ലോഡ്ജില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍.…