പള്ളിയുടെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്ത: നാലു യുവാക്കള്‍ അറസ്റ്റില്‍: ലഹളയുണ്ടാക്കാനുള്ള ശ്രമമെന്ന് പരാതി

0 second read
0
0

ഇലന്തൂര്‍: വാര്യാപുരം കൊല്ലംപടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചുരുളിക്കോട് പാലമൂട്ടില്‍ വീട്ടില്‍ സുധീഷ് (21), വാര്യാപുരം കൊല്ലംപടി കലതി വിളയില്‍ ചാരുദത്തന്‍ (22), വാര്യാപുരം നിരവത്ത് വീട്ടില്‍ അമല്‍ സഹദേവന്‍ (21), മൈലപ്ര വല്യയന്തി തടത്തുവല്ലിപ്പറമ്പ് വീട്ടില്‍ അനന്തു (20) എന്നിവരാണ് പിടിയിലായത്. 26 ന് രാത്രി ഒമ്പതിനായിരുന്നു ആക്രമണം. 2000 രൂപയുടെ നഷ്ടമുണ്ടായി. ചര്‍ച്ച് ട്രസ്റ്റിയുടെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ച് അതിക്രമം കാട്ടിയെന്നതിനാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികള്‍ക്ക് പള്ളിയുമായി യാതൊരു ബന്ധവും ഇല്ലെന്നും മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാനുദ്ദേശിച്ച് അതിക്രമം കാട്ടിയതാണെന്നു ട്രസ്റ്റി നല്‍കിയ മൊഴിയില്‍ പറയുന്നു. വാര്യാപുരം ജങ്ഷന് സമീപത്തു നിന്നുമാണ് രാത്രി പത്തരയോടെ രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ ശേഷിച്ച പ്രതികളെയും പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. ഗ്ലാസ് അടിച്ചുപൊട്ടിച്ചപ്പോള്‍ സുധീഷിന്റെ വലതു കൈക്ക് മുറിവേറ്റിരുന്നു. 2023 ല്‍ ലഹളയുണ്ടാക്കിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ആറന്മുള പോലീസ് എടുത്ത കേസില്‍ പ്രതിയായിട്ടുണ്ട് സുധീഷ്. പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ്.ഐമാരായ രാജേഷ് കുമാര്‍, ഡൊമിനിക്ക് മാത്യു, ജോണ്‍, ഷിബു, എസ്.സി.പി.ഓ വിഷ്ണു, സി.പി.ഓ അനന്തു എന്നിവരാണ് ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…