തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസ്സാക്കി; നിറവേറ്റുന്നത് ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം

0 second read
0
0

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസ്സാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. വിരമിക്കൽ പ്രായം വര്‍ദ്ധിപ്പിക്കുക എന്നത് ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുള്‍ടൈം, പാര്‍ടൈം വ്യത്യാസമില്ലാതെ കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസ്സായി. നേരത്തേ പാര്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസ്സാക്കിയിരുന്നു. ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കുടുംബങ്ങള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമായി ക്ഷേത്ര ജോലികള്‍ക്കുള്ള അവകാശം ലഭിക്കുതാണ് കാരാണ്മ. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും നിലവില്‍ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാണ്. ക്ഷേമനിധി രൂപീകരണം, സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള കാരാണ്മ ജീവനക്കാരുടെ മറ്റ് ആവശ്യങ്ങള്‍ തീരുമാനിക്കുതിന് സബ് കമ്മിറ്റിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം അഡ്വ.എ അജികുമാര്‍ എിവര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…