അടൂര്‍ ബൈപ്പാസില്‍ കാര്‍ ലോറിയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ക്ക് പരുക്ക്: നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി റോഡിന് കുറുകേ മറിഞ്ഞു

0 second read
0
0

അടൂര്‍: ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെആര്‍എസിന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാല് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരുക്കേറ്റവരെ അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തി ആംബുലന്‍സില്‍ ആശുപത്രിയില്‍ ആക്കി. ഇടിയുടെ ആഘാതത്തില്‍ പാര്‍സല്‍ ലോറി റോഡിന് കുറുകെ മറിയുകയും കാറ് പൂര്‍ണമായും തകരുകയും ചെയ്തു. ലോറിയിലെ ഡ്രൈവര്‍ക്ക് പരുക്കില്ല. കാര്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടി ക്കുകയായിരുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപ്പാസില്‍ ഗതാഗതം പുനസ്ഥാപിച്ചത്. പുലര്‍ച്ചെ 3:45 ന് ബൈപ്പാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം.

അടൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെയും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജീഖാന്‍ യൂസഫിന്റെയും നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…