അടൂര്‍: അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് റോഡില്‍ കിടന്നയാള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇടിച്ച വാഹനമേതെന്ന് കണ്ടൊത്താന്‍ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലെന്നും പറയുന്നു.
അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപം അജ്ഞാത വാഹനം ബൈക്കിലിടിച്ച് യാത്രക്കാരന് പന്തളം തെക്കേക്കര പാറക്കര കൊല്ലംപറമ്പില്‍ കെ.ബി. ബെന്നി(52)യാണ് മരിച്ചത്. യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മോര് തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ ഡ്രൈവറായിരുന്നു ബെന്നി. ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അപകടം നടന്നതെന്ന് കരുതുന്നു. ബെന്നി തട്ട ഭാഗത്തേക്ക് പോകുകയായിരുന്നു.
അതു വഴി വന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ബെന്നിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു തന്നെ ബെന്നി മരണപ്പെട്ടിരുന്നു. മന്ത്രി റോഷി അഗസ്റ്റിന് സഞ്ചരിച്ച വാഹനത്തിന് അടൂര്‍ ഭാഗത്തേക്ക് പൈലറ്റ് പോയ പോലീസ് ജീപ്പിലാണ് റോഡരികില്‍ കിടന്ന ബെന്നിയെ അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരമായിന്നു രക്ഷാ പ്രവര്‍ത്തനം.
വാഹനം കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയെങ്കിലും വ്യക്തമായ സൂചന കിട്ടിയില്ലെന്നാണ് പറയുന്നത്. അപകടം സംബന്ധിച്ച് ദുരൂഹത തുടരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്തതാണ് ദുരൂഹത ഏറ്റുന്നത്.