
കോന്നി: വയോധിക ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി. കൂടല്‍ നെടുമണ്‍കാവ് സ്വദേശി മോഹനന്‍ (75), ഭാര്യ മോഹനവല്ലി (70) എന്നിവരാണ് മരിച്ചത്. കിടപ്പു മുറിയില്‍ വച്ചാണ് ഇരുവരും വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മോഹനന്‍ ഇവിടെ വച്ചു തന്നെ മരിച്ചു. മോഹനവല്ലിയെ ഗുരുതരാവസ്ഥയില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴി സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മോഹനവല്ലി മരിച്ചത്. ഇവരെ കോട്ടയത്ത് കൊണ്ടു പോകാന്‍ വന്ന ആദ്യ ആംബുലന്‍സ് തകരാറിലായിരുന്നു. മറ്റൊരു ആംബുലന്‍സിലാണ് പിന്നീട് കൊണ്ടു പോയത്.
മകനായ അനീഷ്, ഭാര്യ പ്രിയ, ഇവരുടെ മക്കളായ അഭിനവ്, അഭിരാമി എന്നിവര്‍ക്കൊപ്പമാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. മോഹനന്റെ പോക്കറ്റില്‍ നിന്നും മരണക്കുറിപ്പ് കിട്ടി.