ഉച്ചയ്ക്ക് 12 വരെ കാത്തിരിക്കാന്‍ വയ്യ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം പെരുകുന്നു

0 second read
0
0

അജോ കുറ്റിക്കൻ

കമ്പംമെട്ട് (ഇടുക്കി): തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കേരള- തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട്,കുമളി,പൂപ്പാറ മേഖലകളിലെ ബിവറേജ് ഔട്ട് ലറ്റിലേക്ക് മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നത്. തമിഴ്നാട്ടിൽ മദ്യവിൽപന ഇടിഞ്ഞതോടെ എക്സെെസ് സംഘം കേരള അതിർത്തിയിൽ പരിശോധനയ്ക്കെത്തിയിരുന്നു.

തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം.എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഔട്ട്ലറ്റുകളിൽ എത്തിയിരുന്നു.

കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു. എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു. തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു.

കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അതേസമയം 3 ലിറ്ററിൽ അധികമായി ഒരാൾ വാങ്ങിക്കൊണ്ടുപോകുന്നതായി വിവരം ഇല്ലെന്നും ഓരോ കുപ്പിയൊക്കെ വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും കേരള എക്സൈസും അറിയിച്ചു.

Load More Related Articles
Load More By Veena
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

വീട്ടിലെ ശുചിമുറിയില്‍ മുഖം കഴുകിക്കൊണ്ടിരുന്ന യുവതിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

തിരുവല്ല: വീട്ടിലെ ശുചിമുറിയില്‍ മുഖം കഴുകുയായിരുന്ന യുവതിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്…