
അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്കേതില് വിജയകുമാര്‍(46) ആണ് മരിച്ചത്. ഞായറാഴ്ച എട്ടിന് നെല്ലിമൂട്ടില്‍പ്പടി ജങ്ഷനു സമീപം വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്നും തെറിച്ചുവീണ വിജയകുമാറിന്റെ ശരീരത്തില്‍ കൂടി കാര്‍ കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ വിജയകുമാറിനെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ശ്രീകല. മക്കള്‍: അനഘ, അനശ്വര.