
പത്തനംതിട്ട: നിരവധി കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍. പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖിനെയാണ് 815 ഗ്രാം കഞ്ചാവുമായി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് ഉദേ്യാഗസ്ഥര്‍ പറഞ്ഞു.
പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പന്തളം പൂഴിക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആണ് കഞ്ചാവ് കണ്ടെടുത്തത് . പഴകുളം സ്വദേശിയായ ഷഫീക്കിനെ സംഭവ സ്ഥലത്ത് അറസ്റ്റ് ചെയ്തു., കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന പഴകുളം സ്വദേശി അലിമിയാന്‍ ഓടി രക്ഷപെട്ടു. ഷഫീഖിനെതിരെ പത്തനംതിട്ട നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.