പത്തനംതിട്ടയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രമേശ് ചെന്നിത്തല വരുന്നു

0 second read
Comments Off on പത്തനംതിട്ടയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രമേശ് ചെന്നിത്തല വരുന്നു
1

പത്തനംതിട്ട: തമ്മിലടി രൂക്ഷമായ ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടുര്‍ ജ്യോതിപ്രസാദ് ആണ് ജില്ലയിലെ പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അരക്ഷിതാവസ്ഥ ചെന്നിത്തലയെ അറിയിച്ചത്.

അദ്ദേഹം ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, മുതിര്‍ന്ന നേതാക്കളായ പ്രഫ. പി.ജെ.കുര്യന്‍, അഡ്വ. കെ ശിവദാസന്‍ നായര്‍ എന്നിവരുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി വിഷയം ചര്‍ച്ച ചെയ്ത് ഉചിതമായ പരിഹാരം ഉടനടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ചെന്നിത്തല.

അതിനിടയില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഹൈക്കമാന്‍ഡ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ മുംബൈയ്ക്ക് പോകുന്നതിനു മുന്‍പായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തീകരിക്കാന്‍ ആണ് ചെന്നിത്തല ശ്രമിക്കുന്നത്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …