ന്യൂഡല്‍ഹി: മഹാശിവരാത്രിയോടനുബന്ധിച്ച് സോമനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നടത്തി മുകേഷ് അംബാനിയും മകന് ആകാശ് അംബാനിയും മടങ്ങിയത് 1.51 കോടി രൂപ സംഭാവന നല്കി. ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് ലാഹിരി, സെക്രട്ടറി യോഗേന്ദ്രഭായ് ദേശായി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ഇരുവര്‍ക്കും മുഖ്യപൂജാരി പ്രസാദം നല്കി. അടുത്തിടെ ആകാശ് അംബാനി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.