കെഎസ്ഇബി കാഷ് കൗണ്ടറില്‍ നിന്ന് കാണാതായത് അരലക്ഷം: അടിച്ചു മാറ്റിയത് ജീവനക്കാരനെന്ന് സംശയം: പോലീസില്‍ പരാതി നല്‍കാതെ കാഷ്യര്‍ സ്വന്തം കൈയിലെ പണം അടച്ചു

0 second read
Comments Off on കെഎസ്ഇബി കാഷ് കൗണ്ടറില്‍ നിന്ന് കാണാതായത് അരലക്ഷം: അടിച്ചു മാറ്റിയത് ജീവനക്കാരനെന്ന് സംശയം: പോലീസില്‍ പരാതി നല്‍കാതെ കാഷ്യര്‍ സ്വന്തം കൈയിലെ പണം അടച്ചു
0

കൊട്ടാരക്കര: വിളക്കുടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടറില്‍ നിന്നും അരലക്ഷം കാണാതെ പോയി. കാഷ്യര്‍ പണവും സ്ലിപ്പുമായി അടയ്ക്കാന്‍ എസ്ബിഐ ശാഖയിലെത്തുമ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് പണം അടച്ച് കാഷ്യര്‍ മടങ്ങുകയായിരുന്നു. എന്നാല്‍, പരാതി നല്‍കാന്‍ തയാറായില്ല.

പണം നഷ്ടമായെന്ന വിവരം ശരിയാണെന്ന് വിളക്കുടി സെക്ഷനിലെ ഉേദ്യാഗസ്ഥന്‍ മനോജ്ബാബു പറഞ്ഞു. എവിടെ വച്ചാണ് പണം നഷ്ടമായത് എന്നറിയില്ല. ഓഫീസിനുള്ളില്‍ വച്ചാണോ കൊണ്ടു പോയ വഴിക്കാണോ എന്ന് വ്യക്തതയില്ല. നഷ്ടമായ പണം കാഷ്യര്‍ അക്കൗണ്ടില്‍ അടച്ചു. അവര്‍ പരാതിപ്പെടാന്‍ തയാറാകാത്തതു കൊണ്ടാണ് തുടര്‍ നടപടികള്‍ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, പണം ഓഫീസില്‍ നിന്ന് മോഷ്ടിക്കപ്പെട്ടുവെന്ന നിഗമനത്തിലാണ് ജീവനക്കാര്‍. ഒരാളെ സംശയിക്കുന്നുണ്ടെന്നും പറയുന്നു. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന്റെ കാഷ് കൗണ്ടറില്‍ ക്യാമറയില്ല. എന്നാല്‍, ഇവിടേക്ക് അഭിമുഖമായി അയല്‍വീട്ടിലെ സിസിടിവി കാമറയുണ്ട്. ഇതില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ പണം കാണാതെ പോയെന്ന് പറയുന്ന സമയത്ത് ഒരാളുടെ സംശയാസ്പദമായ പെരുമാറ്റം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാല്‍ പോലീസിനും അന്വേഷണം നടത്താന്‍ കഴിയുന്നില്ല. കാഷ് കൗണ്ടര്‍ കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലാത്ത ജീവനക്കാരനെ നിയോഗിച്ചിട്ടുള്ളതായും പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …