ഹൈമാസ്റ്റ് വിളക്ക് മാറ്റാതെ മുനിസിപ്പാലിറ്റി: പത്തനംതിട്ട സ്‌റ്റേഡിയം ജങ്ഷനില്‍ പടുകുഴി റൗണ്ട് എബൗട്ട് ആകാന്‍ ഇനി എത്ര നാള്‍?

0 second read
Comments Off on ഹൈമാസ്റ്റ് വിളക്ക് മാറ്റാതെ മുനിസിപ്പാലിറ്റി: പത്തനംതിട്ട സ്‌റ്റേഡിയം ജങ്ഷനില്‍ പടുകുഴി റൗണ്ട് എബൗട്ട് ആകാന്‍ ഇനി എത്ര നാള്‍?
0

പത്തനംതിട്ട: സ്‌റ്റേഡിയം ജങ്ഷനില്‍ റോഡിന് നടുവിലെ ഹൈമാസ്റ്റ് ലൈറ്റിന് ചുറ്റും ഒരു പടുകുഴി എടുത്തിട്ട് വര്‍ഷം ഒന്നു തികയാന്‍ പോകുന്നു. പൊതുവേ ഇടുങ്ങിയ ജങ്ഷനില്‍ റൗണ്ട് എബൗട്ട് നിര്‍മിക്കാനുള്ള പണിയാണിതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. ലൈറ്റിന് ചുറ്റും കുഴിയെടുത്തിട്ടിട്ട് 10 മാസം തികഞ്ഞു. ഇപ്പോള്‍ പൊതുമരാമത്ത് അധികൃതര്‍ പറയുന്നു റൗണ്ട് എബൗട്ട് സ്ഥാപിക്കണമെങ്കില്‍ റോഡിന് നടുവിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റണം. അത് ചെയ്യാനുള്ള ചുമതല മുനിസിപ്പാലിറ്റിക്ക് ആണത്രേ!

വിവരാവകാശ പ്രവര്‍ത്തകന്‍ വലഞ്ചുഴി കാര്‍ത്തികയില്‍ ബി. മനോജ് നല്‍കിയ അപേക്ഷയ്ക്ക് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസി. എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്ന ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 10 മാസം മുന്‍പ് റൗണ്ട് എബൗട്ട് നിര്‍മാണത്തിനായി അഞ്ചു മീറ്റര്‍ വ്യാസത്തില്‍ നടപടി കൈക്കൊണ്ടിരുന്നു. എന്നാല്‍, ഹൈമാസ്റ്റ് ലൈറ്റ് റോഡിന് നടുവില്‍ നിന്ന് മാറ്റി സ്ഥാപിച്ച് വാഹനങ്ങള്‍ സുഗമമായി തിരിയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതിന്‍ പ്രകാരം ലൈറ്റ് മാറ്റി സ്ഥാപിക്കാന്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിച്ചാലുടന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമത്രേ! നഗരസഭയുടെ അനുമതി റൗണ്ട് എബൗട്ട് സ്ഥാപിക്കാന്‍ വേണമെന്നും പറയുന്നു.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …