ദുബൈ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്ക്ക് എമിറേറ്റ്സ് ഐ.ഡി സൗജന്യമായി ലഭിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണത്തിനെതിരെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട പഴയ നിബന്ധനകള്‍ തുടരും. ഇക്കാര്യത്തില്‍ മാറ്റമില്ല. തെറ്റായ പ്രചാരണങ്ങളെ അവഗണിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രമെ ആശ്രയിക്കാവൂ എന്നും അവര്‍ അറിയിച്ചു.