ഡിസിസി-ബ്ലോക്ക് ഭാരവാഹികളില്‍ ഏറെയും പിജെ കുര്യന്റെയും സതീഷ് കൊച്ചുപറമ്പിലിന്റെയും ആളുകളെന്ന് അഭ്യൂഹം: പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അടുത്ത കലാപത്തിനുളള കൊടി ഉയര്‍ന്നു

0 second read
Comments Off on ഡിസിസി-ബ്ലോക്ക് ഭാരവാഹികളില്‍ ഏറെയും പിജെ കുര്യന്റെയും സതീഷ് കൊച്ചുപറമ്പിലിന്റെയും ആളുകളെന്ന് അഭ്യൂഹം: പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അടുത്ത കലാപത്തിനുളള കൊടി ഉയര്‍ന്നു
0

പത്തനംതിട്ട: പുറത്തിറങ്ങാന്‍ പോകുന്ന, ജില്ലയിലെ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റില്‍ പിജെ കുര്യന്റെ അപ്രമാദിത്വം അഭ്യൂഹം. ജില്ലയിലെ കോണ്‍ഗ്രസില്‍ അടുത്ത കലാപത്തിനുള്ള കൊടി ഉയര്‍ന്നു. ആറ് ബ്ലോക്കുകളില്‍ കുര്യന്റെ ആള്‍ക്കാരെയാണ് പ്രസിഡന്റുമാരായി തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

കെപിസിസിലേക്ക് സംസ്ഥാനത്ത് നിന്ന് 60 പേരുടെ ലിസ്റ്റുള്ളതില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് അനീഷ് വരിക്കണ്ണാമല, അനില്‍ തോമസ്, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണത്രേ ഉള്ളത്. ഈ ലിസ്റ്റിലാണ് കൊടിക്കുന്നിലും ചെന്നിത്തലയും പിസി വിഷ്ണുനാഥും അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

ഡിസിസി തയാറാക്കി കെപിസിസിക്ക് നല്‍കിയിരിക്കുന്ന ഭാരവാഹി ലിസ്റ്റില്‍ ബഹുഭൂരിപക്ഷവും പി.ജെ.കുര്യന്റെയും സതീഷ് കൊച്ചുപറമ്പലിന്റെയും അനുയായികളാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ വ്യാപകമായ അതൃപ്തി വിളിച്ചു വരുത്തിയിട്ടുണ്ട്. ജില്ലയില്‍ പൂര്‍ണമായും പരാജയപ്പെട്ട കോണ്‍ഗ്രസിനെ ഇനിയും രക്ഷിച്ചെടുക്കുവാനുള്ള ശ്രമം വിഫലം ആകും എന്നാണ് ഇവരുടെ പക്ഷം.

ബാലപീഡനക്കേസിലെ ആരോപണ വിധേയനും പണം വച്ച് ചീട്ടുകളിച്ചതിന് ഒന്നിലധികം തവണ പോലീസ് പിടിയിലായവരുമൊക്കെ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടത്രേ. 70 വയസു കഴിഞ്ഞവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. താഴേക്കിടയില്‍ വേരോട്ടമില്ലാത്ത സമയത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ശരിയല്ലെന്നു പറഞ്ഞ ബാബു ജോര്‍ജിനെ പുറത്താക്കുകയും രണ്ടു മുന്‍ ഡി.സി.സി പ്രസിഡന്റുമാരെ കെ. സി. വേണുഗോപലിന്റെ ജില്ലയിലെ അനുചരന്‍ പഴകുളം മധുവിന്റെ ആശീര്‍വാദത്തോടെ അവഗണിക്കുകയും ചെയ്തു എന്നാണ് പുറത്തു നില്‍ക്കുന്നവരുടെ അഭിപ്രായം.

എ ഗ്രൂപ്പിന്റെ ഭാഗമായി നിന്നിരുന്ന റിങ്കു ചെറിയാനും അഡ്വ. ജയവര്‍മയും ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി അംഗമാകാന്‍ നേതൃത്വത്തില്‍ ചരടു വലിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ല. അടുത്ത കാലം വരെ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവ് ആയിരുന്ന അനീഷ് വരിക്കണ്ണാമലയെ ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പിനു ശേഷം പി. ജെ. കുര്യന്‍ തന്ത്രപൂര്‍വം പാട്ടിലാക്കുകയും കെപിസിസി അംഗമായി 60 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തതായി ജില്ലയിലെ എ ഐ നേതൃത്വം അടക്കം പറയുന്നു. എന്നു മാത്രമല്ല എ.ഐ.സി.സി അംഗങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന അഡ്വ. ശിവദാസന്‍ നായരെ ഒഴിവാക്കി ശൂരനാട് രാജശേഖരനെ ഉള്‍പ്പെടുത്തിയെന്നും മുറുമുറുപ്പ് ഉയരുന്നു. ഇതെല്ലാം നടന്നു വരുമ്പോഴാണ് പി. ജെ. കുര്യന്റെ സ്വന്തം തട്ടകമായ മല്ലപ്പള്ളിയില്‍ കലാപം തുടങ്ങിയത്.

ഇതിനെല്ലാം കാരണക്കാരന്‍ പി.ജെ.കുര്യന്റെ ബന്ധുവും കുര്യന്‍ നേതാവാക്കിയ മുന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്‌റ് സജി ചാക്കോ ആണെന്നാണ് കുര്യന്‍ പക്ഷപാതികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ആരോപണം ഉന്നയിക്കുന്നത്. പി. ജെ. കുര്യന്‍ വേണുഗോപാല്‍ അനുയായി ആയി ജി. 23 ബന്ധം ഉപയോഗിച്ച് ശശി തരൂരിനെ കൂടെ കൂട്ടി എന്‍. എസ്. എസിനെ യു.ഡി.എഫ് പക്ഷത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണന്നുള്ള പ്രചാരണം നടത്തുന്നു. സൂര്യനെല്ലി കേസില്‍ സാക്ഷി പറഞ്ഞ ബന്ധം എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി ഉള്ള വിവരവും ഇവര്‍ ചൂണ്ടി ക്കാണിച്ചാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ദേശീയ നേതാവായിട്ടും സ്വന്തം തട്ടകത്തിലുണ്ടായ എതിര്‍പ്പ് പി. ജെ. കുര്യനെയും അനുയായികളെയും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട് എന്നു നിഷ്പക്ഷമതികള്‍ പറയുന്നതില്‍ കുര്യന്‍ അനുയായികള്‍ അമര്‍ഷത്തിലാണ്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …