പോലീസിന്റെ ട്രാക്ക് ഗാനമേളയുടെ ട്രാക്ക് മാറി: പോലീസിന്റെ പേരില്‍ പാടിയത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും നാട്ടുകാരും: തിരുവല്ല സബ്ഡിവിഷനിലെ പോലീസ് ട്രാക്ക് ഗാനമേളക്കാര്‍ വിവാദത്തില്‍

0 second read
Comments Off on പോലീസിന്റെ ട്രാക്ക് ഗാനമേളയുടെ ട്രാക്ക് മാറി: പോലീസിന്റെ പേരില്‍ പാടിയത് സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും നാട്ടുകാരും: തിരുവല്ല സബ്ഡിവിഷനിലെ പോലീസ് ട്രാക്ക് ഗാനമേളക്കാര്‍ വിവാദത്തില്‍
0

തിരുവല്ല: പോലീസ് സബ്ഡിവിഷന്റെ പേരില്‍ ആരാധനാലയങ്ങളില്‍ നടത്തിയ ട്രാക്ക് ഗാനമേള വിവാദത്തില്‍. ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. ചട്ടപ്രകാരമുള്ള അനുമതി വാങ്ങാതെയാണ് ട്രൂപ്പ് സംഘടിപ്പിച്ചതും ഗാനമേള നടത്തിയതുമെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. തിരുവല്ല ഡിവൈ.എസ്പിയുടെ വാക്കാലുള്ള അനുവാദമാണത്രേ പരിപാടിക്ക് ഉണ്ടായിരുന്നത്.

പോലീസിന്റെ പേരില്‍ നടത്തിയ ഗാനമേളയില്‍ ആകെ ഒമ്പത് ഗായകര്‍ ആണുണ്ടായിരുന്നത്. കീഴ്‌വായ്പൂര്‍ എസ്.ഐ രാജേഷ്, കോയിപ്രം എസ്‌ഐ മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, പ്യാരിലാല്‍ എന്നിങ്ങനെ നാലു പേര്‍ മാത്രമാണ് പോലീസില്‍ നിന്നുണ്ടായിരുന്നത്. ശേഷിച്ച അഞ്ചു പേരും നാട്ടുകാരാണ്. ഇതില്‍ സിപിഎം തിരുവല്ല ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജിജീഷ് കുമാര്‍ അടക്കമുള്ള പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്നു.

ക്ഷേത്ര ഉത്സവത്തില്‍ ആദ്യം പരിപാടി ഉള്‍പ്പെടുത്തിയിരുന്നില്ല. മൂന്നു തവണ നോട്ടീസ് മാറ്റിയടിച്ചു. മൂന്നാം തവണയാണ് പോലീസ് സബ്ഡിവിഷന്റെ ട്രാക്ക് ഗാനമേള ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ക്ഷേത്രത്തില്‍ കൂടി ഇവര്‍ ഗാനമേള നടത്തിയിട്ടുണ്ടെന്ന് പറയുന്നു. പോലീസ് ഉേദ്യാഗസ്ഥരുടെ കലാപരമായ കഴിവ് പൊതുവേദികളില്‍ പ്രകടിപ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഇത് നല്‍കേണ്ടത് ജില്ലാ പോലീസ് മേധാവിയാണ്. ഇവിടെ പോലീസ് ട്രൂപ്പ് ഗാനമേള നടത്തിയതിന് അങ്ങനെ ഒരു അനുമതി നേടിയിട്ടില്ല. സബ്ഡിവിഷന്‍ ഓഫീസര്‍ ആയ ഡിവൈ.എസ്.പി വാക്കാല്‍ അനുമതി കൊടുക്കുകയായിരുന്നുവത്രേ. പോലീസിന്റെ പേരില്‍ പാട്ടു പാടാന്‍ കയറിയത് നാട്ടുകാരും സിപിഎം നേതാക്കളുമൊക്കെയാണ്. ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

ജില്ലയിലെ പോലീസ് സേനയില്‍ നിരവധി മികച്ച പാട്ടുകാരുണ്ട്. ഇവരെ അണിനിരത്തി വേണമെങ്കില്‍ ഗാനമേള നടത്താമായിരുന്നു. അതിന് മുതിരാതിരിക്കുകയും പോലീസിന്റെ പേരില്‍ പുറമേ നിന്നുള്ളവര്‍ ഗാനമേള നടത്തിയതും വീഴ്ചയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗാനമേളയുടെ പേരില്‍ വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും ഉന്നത അധികാരികള്‍ ഗൗനിച്ചിട്ടില്ലെന്നും പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …