പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം 47.93 കോടിയുടെ കിഫ്ബി അനുമതി: പണി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

0 second read
Comments Off on പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം 47.93 കോടിയുടെ കിഫ്ബി അനുമതി: പണി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
0

പത്തനംതിട്ട: ജില്ലാ സ്‌റ്റേഡിയം സമുച്ചയ നിര്‍മ്മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യമന്ത്രിവീണാ ജോര്‍ജ് അറിയിച്ചു. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

ആറന്മുള എം.എല്‍.എ.യായ വീണാ ജോര്‍ജിന്റെ നിരന്തരമായ ശ്രമഫലമായാണ് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം സമുച്ചയ നിര്‍മ്മാണം യാഥാര്‍ത്ഥ്യ മാകുന്നത്. എസ് കെ എഫ് പുതിയ ഡിസൈന്‍ ഉള്‍പ്പെടെ തയ്യാറാക്കി. ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വ്വെ, മണ്ണ് പരിശോധന മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 8 ലൈന്‍ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ടര്‍ഫ്, സ്വിമ്മിംഗ്പൂള്‍, മിനി ഇന്‍ഡോര്‍ സ്‌റ്റേഡിയം, പവലിയന്‍ ബില്‍ഡിംഗ്, ഹോസ്റ്റല്‍ ബില്‍ഡിംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന ഘടകങ്ങള്‍. നിര്‍മ്മാണം തുടങ്ങി ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കിറ്റ്‌കോയെ പദ്ധതിയുടെ എസ്.പി.വി ആയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പദ്ധതി കിറ്റ്‌കോയ്ക്ക് തുടങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനേയാണ് നിലവില്‍ (എസ് കെ എഫ്) എസ് പി വി ആയി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Load More Related Articles
Load More By chandni krishna
Load More In SPORTS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …