പത്തനംതിട്ട ജില്ലയിലെ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്ന വാര്‍ത്ത നിഷേധിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍

0 second read
Comments Off on പത്തനംതിട്ട ജില്ലയിലെ ആശുപത്രികളില്‍ മരുന്ന് ക്ഷാമമെന്ന വാര്‍ത്ത നിഷേധിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍
0

പത്തനംതിട്ട: ജില്ലയിലെ ചില ആശുപ്രതികളില്‍ മരുന്നുകള്‍ ലഭ്യമല്ല എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെഎംഎസ്‌സിഎല്‍ അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഗുളികകള്‍, ഇന്‍ജക്ഷന്‍, സിറപ്പുകള്‍ ഉള്‍പ്പെടെ 24 ഓളം ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്‌റ്റോക്കുണ്ട്. കൂടാതെ കുട്ടികളുടെ പാരസെറ്റമോള്‍ സിറപ്പുകള്‍, എന്‍സിഡി മരുന്നുകള്‍ എന്നിവയും നിലവില്‍ അവിടെ സ്‌റ്റോക്കുണ്ട്.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഗുളികകള്‍ 32000 സ്‌റ്റോക്കിലും 6000 സബ് സ്‌റ്റോക്കിലുമുണ്ട്. പന്തളം, കുളനട, തുമ്പമണ്‍ എന്നീ ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്‌റ്റോക്കുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ മരുന്നുകളും കണ്ണിലൊഴിക്കുന്ന മരുന്നുകളും നിലവില്‍ സ്‌റ്റോക്കുണ്ട്. സാല്‍ബുട്ടാമോള്‍ സിറപ്പ് വെയര്‍ഹൗസില്‍ സ്‌റ്റോക്ക് ഇല്ലായിരുന്നു. എന്നാല്‍, ഇന്നലെ വൈകിട്ട് സാല്‍ബുട്ടാമോള്‍ സിറപ്പ് വെയര്‍ ഹൗസില്‍ സ്വീകരിച്ച് ഇന്ന് തന്നെ വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. വാഹന സൗകര്യമുള്ള ആശുപത്രികള്‍ ഇന്ന് തന്നെ വെയര്‍ ഹൗസില്‍ വന്നു ഈ മരുന്നു സ്വീകരിക്കണമെന്നും അറിയിച്ചിട്ടുള്ളതാണ്.

ഈ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ ഇല്ല എന്ന ഒരു വിവരവും വെയര്‍ ഹൗസ് മാനേജരെ അറിയിച്ചിട്ടില്ല. വാര്‍ത്ത വന്നതിനു ശേഷം ഈ ആശുപതികളിലെ ഫര്‍മസിസ്റ്റുകളുമായും ജില്ലാ സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസറുമായും ഫോണില്‍ സംസാരിച്ചപ്പോള്‍ ആവശ്യാനുസരണം മരുന്നുകള്‍ ഉണ്ട് എന്ന വിവരവുമാണ് ലഭിച്ചിട്ടുള്ളത്.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …