നാരായണന്‍ സ്റ്റാലിന്‍ എന്ന വന്മരം വീണു: മന്ത്രി സജി ചെറിയാന്റെ പേരില്‍ തിരുവല്ലയില്‍ വിലസിയ നഗരസഭാ സെക്രട്ടറി കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടിയില്‍: തിരുവല്ലക്കാര്‍ക്ക് ആശ്വാസം

1 second read
Comments Off on നാരായണന്‍ സ്റ്റാലിന്‍ എന്ന വന്മരം വീണു: മന്ത്രി സജി ചെറിയാന്റെ പേരില്‍ തിരുവല്ലയില്‍ വിലസിയ നഗരസഭാ സെക്രട്ടറി കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടിയില്‍: തിരുവല്ലക്കാര്‍ക്ക് ആശ്വാസം
0

തിരുവല്ല: ഖരമാലിന്യ നിര്‍മാര്‍ജന കരാറുകാറില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്റെ പിടിയില്‍. നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വരെ പേടി സ്വപ്നമായിരുന്ന തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് ജീവനക്കാരി പന്തളം സ്വദേശി ഹസീന എന്നിവരെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ ട്രാപ്പിലാക്കിയത്.

നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണം നടത്തുന്ന ക്ലിന്‍കേരള കമ്പനിയായ ക്രിസ് ഗ്‌ളോബല്‍സ് എന്ന കമ്പനിയുടെ ഉടമ സാം ക്രിസ്റ്റിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തിരുവല്ല നഗരസഭയില്‍ നാരായണന്‍ സ്റ്റാലിന്റെ രാജവാഴ്ചയാണ് നടന്നിരുന്നത്. തൊടുന്നതിനെല്ലാം കൈക്കൂലി എന്ന അവസ്ഥയായിരുന്നു. ഒരു ലക്ഷത്തില്‍ കുറഞ്ഞ തുക സ്വീകരിക്കാറില്ലായിരുന്നു. നാട്ടുകാരോട് മുഴുവന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് പരസ്യമായിട്ടായിരുന്നു. വിജിലന്‍സില്‍ പരാതി കൊടുക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാന്‍ വേണ്ടി സെക്രട്ടറി ചോദിക്കുന്ന പണം നല്‍കുകയായിരുന്നു ചെയ്തിരുന്നത്.

സാം ക്രിസ്റ്റിയില്‍ നിന്ന് മുന്‍പും ഇയാള്‍ പണം ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൈക്കൂലി എന്ന അവസ്ഥ വന്നതോടെ രണ്ടും കല്‍പ്പിച്ച് സാം പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്തു കൊടുത്ത പണം കൈപ്പറ്റിയതിന് പിന്നാലെ സെക്രട്ടറിയെയും ജീവനക്കാരിയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും,.. കരാറുകാരൻ വിവരം വിജിലെൻസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. ഈ തുക തൻ്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ്.. സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലെൻ സ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലെൻ സ് കോടതിയിൽ ഹാജരാക്കും.

മന്ത്രി സജി ചെറിയാന്റെ സ്വന്തം ആളാണെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരെയും പാര്‍ട്ടിക്കാരെയും കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൈക്കൂലി നല്‍കാന്‍ തയാറാകാത്തവരെ ബുദ്ധിമുട്ടിക്കും. നിയമത്തിന്റെ പഴുതുകള്‍ മുഴുവന്‍ അതിനായി ഉപയോഗിക്കും. ഇയാളുടെ ഉപദ്രവം ഭയന്ന് ആവശ്യക്കാര്‍ കൈക്കൂലി കൊടുക്കുകയായിരുന്നു. ചുരുക്കം ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മ വര്‍ഗീസ് ഇയാളുടെ മാനസിക പീഡനം കാരണമാണ് രാജി വച്ചത്. ആ ഒഴിവിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ സെക്രട്ടറി ചരടുവലി നടത്തി വരുമ്പോഴാണ് വിജിലന്‍സിന്റെ കെണിയില്‍ വീഴുന്നത്.

നഗരസഭ കൗണ്‍സിലിന്റെ അജണ്ടയും മിനുട്‌സും തനിക്ക് തോന്നുന്ന രീതിയില്‍ തയാറാക്കുന്നതായിരുന്നു പതിവ്. ഇതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മയെ മാനസികമായി ഇയാള്‍ പീഡിപ്പിച്ചത്. സ്ഥാനം രാജി വച്ചതിന് പിന്നാലെ വിശദമായ പരാതി ശാന്തമ്മ വിജിലന്‍സിന് നല്‍കിയിരുന്നു. അതിന്മേല്‍ അന്വേഷണം തുടങ്ങാനിരിക്കേയാണ് ഇപ്പോള്‍ നാരായണന്‍ വിജിലന്‍സിന്റെ വലയിലായത്.

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …