
കോഴഞ്ചേരി: മല്‍സ്യ വ്യാപാരി കാറിടിച്ചു മരിച്ചു.നാരങ്ങാനം
ചെല്ലാട്ടുമലയില്‍ സി. ബിനോയ് (45) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ മാരാമണില്‍ ആയിരുന്നു അപകടം.
കച്ചവടത്തിനായുള്ള മല്‍സ്യം എടുക്കാന്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ പായിപ്പാട്ടേക്ക് പോകും വഴിയാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന ബിനോയിയെ കോയിപ്പുറം പോലീസ് അറിയിച്ചതനുസരിച്ചു 108 ആംബുലന്‍സ് എത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനാല്‍
ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അവിടെയെത്തി അരമണിക്കൂറിന് ശേഷം മരണം സംഭവിച്ചു. ചെറുകോലിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും അപകടം ഉണ്ടാക്കിയ വയലത്തല സ്വദേശിയുടെ കാര്‍ പോലീസ് ഉച്ചയോടെ കണ്ടെത്തി.തിരുവല്ല പത്തനംതിട്ട റോഡില്നിരന്തരമായി അപകടവും മരണവും സംഭവിച്ചിട്ടും ഇതിന്റെ കാരണം കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ബിനോയിയുടെ മരണം.