പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

0 second read
Comments Off on പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.
0

തിരുവല്ല: പ്രാണിയുടെ കുത്തേറ്റ് ചികില്‍സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ്-ശാന്തികൃഷ്ണ ദമ്പതികളുടെ മകള്‍ അംജിത.പി.അനീഷ് (13) ആണ് ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.

മാര്‍ച്ച് ഒന്നിന് വീടിനടുത്ത് മള്‍ബെറി ചെടിയില്‍ നിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നില്‍ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടില്‍ പറഞ്ഞിരുന്നു. ദേഹമാസകലം ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട അംജിതയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. അഞ്ജന പി അനീഷ് സഹോദരിയാണ്.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …