വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ ആംബുലന്‍സ് അടിച്ചു തകര്‍ത്തു: രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍

0 second read
Comments Off on വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ ആംബുലന്‍സ് അടിച്ചു തകര്‍ത്തു: രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍
0

വടശേരിക്കര: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് അടിച്ചു തകര്‍ത്ത കേസില്‍ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. ബംഗ്ലാകടവ് മധുമല വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (62), ഇടക്കുളം പള്ളിക്കമുരുപ്പ് ചിറമുടി പുത്തന്‍പറമ്പ് വിജയനെന്നു വിളിക്കുന്ന മാര്‍ക്കോസ് തോമസ് (60) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട്ആറിന് ഗ്രാമപഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ഷെഡിനുള്ളില്‍ നിര്‍ത്തിയിട്ട പഞ്ചായത്ത് വക പാലിയേറ്റീവ് കെയറിനായി ഉപയോഗിക്കുന്ന ആംബുലന്‍സിന്റെ ചില്ല് കമ്പ് കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഗോപിനാഥന്‍ നായര്‍ പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരനും മാര്‍ക്കോസ് തോമസ് താല്‍ക്കാലിക ജീവനക്കാരനുമാണ്. 10000 രൂപയുടെ നഷ്ടം പഞ്ചായത്തിന് സംഭവിച്ചു.

പൊതുമുതല്‍ നശിപ്പിച്ചതിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍, എസ്.ഐമാരായ രവീന്ദ്രന്‍, റെജി തോമസ്, എസ്.സി.പി.ഓ ജിജു ജോണ്‍, സി.പി.ഓമാരായ നെല്‍സന്‍, ജോമോന്‍, അര്‍ജുന്‍, പ്രജിത്ത്, ഹരിദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …