
ഇലവുംതിട്ട: പലചരക്ക് കടയുടമയെ വീടിന്റെ വര്‍ക്ക് ഏരിയായില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
രാമന്‍ചിറ ചക്കാലമണ്ണില്‍ ഇളയടുത്തുകാലായില്‍ വീട്ടില്‍ ജോ കോശി(42)യെയാ ണ് ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ പരാതി. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.