ബധിര-മൂക പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പോലീസ് ചോദിച്ചപ്പോള്‍ കുറ്റം നിഷേധിച്ചു: ഡിഎന്‍എ പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നൂറനാട് പോലീസ്

0 second read
Comments Off on ബധിര-മൂക പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പോലീസ് ചോദിച്ചപ്പോള്‍ കുറ്റം നിഷേധിച്ചു: ഡിഎന്‍എ പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നൂറനാട് പോലീസ്
0

നൂറനാട്: ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പേലീസിനെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാതിരുന്നതും പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ കണ്ട് മനസിലാക്കാന്‍ കഴിയാതെ വന്നതും പോലീസിന്റെ അന്വേഷണത്തിന് വിലങ്ങു തടിയായി. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെയും പ്രതിയെന്ന് സംശയിക്കുന്നയാളുടെയും ഡി.എന്‍.എ പരിശോധന സത്യം തെളിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുനക്കര നടുവിലേ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ(46)യാണ് എസ്.എച്ച്.ഓ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

11 മാസം മൂന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് രാജീവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞു വയറു വേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ്
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി എന്ന വിവരം പെണ്‍കുട്ടിക്ക് മനസിലായത്. തുടര്‍ന്നും പ്രതിയില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നതിനാല്‍ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയാന്‍ മടിച്ചു. പക്ഷേ വയറു വേദന കലശലായി അതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും
ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പക്ഷേ പ്രതി ആരാണെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.വീട്ടുകാര്‍ നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക വൈദഗ്ധ്യം നേടിയ അധ്യാപകരുടെ സഹായം പോലീസിന് തേടേണ്ടി വന്നു. പക്ഷേ പ്രതിയെക്കുറിച്ചുള്ള ഒരു സൂചനയും പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് വ്യാപകമായ അന്വേഷണം നടത്തുകയും സംശയം തോന്നിയ രാജീവിനോട് കാര്യം തിരക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ കുറ്റം സമ്മതിച്ചില്ല. രാജീവന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചപ്പോള്‍ ഭാഗികമായി തിരിച്ചറിഞ്ഞു. പക്ഷേ, ഇയാള്‍ നിഷേധിച്ചത് കാരണം അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പോലീസ് ശാസ്ത്രീയ പരിശോധന നടത്തുവാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവന്റെയും രക്ത സാമ്പിളുകള്‍ ശേഖരിച്ചു ഡി എന്‍ എ പരിശോധനയ്ക്കായി തിരുവനന്തപുരം സ്‌റ്റേറ്റ് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.

നിരാലംബരായ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് പോലീസ് ഇതിനകം മാറ്റിയിരുന്നു. രാജീവ് കുറ്റം പൂര്‍ണമായി നിഷേധിച്ചിട്ട് ഉള്ളതിനാല്‍ സംശയിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷമുള്ള ഡി എന്‍ എ പരിശോധനാഫലം പുറത്തുവന്നു.

ആയത് പ്രകാരം രാജീവ് തന്നെയാണ് കുഞ്ഞിന്റെ പിതാവ് എന്ന് പരിശോധന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. രാജീവിനെ കഴിഞ്ഞദിവസം നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും.
എസ് ഐ നിധീഷ്, എസ് ഐ രാജീവ്, എസ് സി പി ഓ മാരായ പ്രസന്നകുമാരി, ശ്രീകല, സി പി ഓ മാരായ രഞ്ജിത്ത്, പ്രവീണ്‍ കലേഷ്,വിഷ്ണു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …