തിരുവല്ലയില്‍ ലഹരി മൂത്ത സംഘത്തിന്റെ അഴിഞ്ഞാട്ടം: നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും പരുക്ക്: മൂന്ന് പേര്‍ പോലീസ് പിടിയില്‍

0 second read
Comments Off on തിരുവല്ലയില്‍ ലഹരി മൂത്ത സംഘത്തിന്റെ അഴിഞ്ഞാട്ടം: നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും പരുക്ക്: മൂന്ന് പേര്‍ പോലീസ് പിടിയില്‍
0

തിരുവല്ല: ലഹരിയ്ക്കടിമയായി അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചു. വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും ആക്രമണത്തില്‍ പരുക്ക്.  മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി.

പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു (23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍ (23) എന്നിവരാണ് പിടിയിലായത് . നഗരസഭ താല്‍ക്കാലിക ജീവനക്കാരനും മുപ്പതാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.

അഴിയിടത്തു ചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍. തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി.എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി. വിമല്‍, 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളി രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മില്‍ അതിര് തര്‍ക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയില്‍ തീര്‍പ്പായിരുന്നു.

ഇതിന് പിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലി കെട്ടി തിരിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വീടു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. വീടു കയറി നടന്ന ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ കൗണ്‍സിലര്‍ പി.എസ്. മനോഹരനെ ആറംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ രാജേഷിന്റെ ഇടതുകാല്‍ ഒടിഞ്ഞു. അജിത്തിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു. മനോഹരന്റെ മുഖത്താണ് പരുക്കേറ്റത്.

തുടര്‍ന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരുക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാന്‍ ഉണ്ടെന്ന് എസ് ഐ പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …