
എടത്വ: ആല്‍ഫാ പാലീയേറ്റീവ് കെയര്‍ ഹോം സര്‍വീസിന് തലവടിയില്‍ തുടക്കമായി. പ്രസിഡന്റ് പി.വി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് ജോജി ജെ. വയലപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജി സന്തോഷ്, ബിനു സുരേഷ്, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുഷമ സുധാകരന്, ചന്ദ്രമോഹനന്, വി.ഡി. വിനോദ് കുമാര്‍,ആര് മോഹനന്,എം.ജി. കൊച്ചുമോന്, വി.പി.മാത്യൂ, അംജിത്ത് കുമാര്‍, പടിഞ്ഞാറേക്കര മാര്‍ത്തോമ പള്ളി വികാരി സുനില്‍ മാത്യൂ, തലവടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഏബ്രഹാം കരിമ്പില്‍, മലങ്കര കാത്തലിക് അസോസിയേഷന് നിരണം മേഖല പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, സൗഹൃദ വേദി ചെയര്മാന് ഡോ.ജോണ്സണ് വി. ഇടിക്കുള, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ സജി, പി.കെ വര്‍ഗ്ഗീസ് പാലപറമ്പില്‍, ജയന് ജോസഫ് പുന്നപ്ര, എം.വേണുഗോപാല്‍, വി. കലേശ്വരന്, പ്രകാശ് കുന്തിരിക്കല്‍, അനില്‍ വെറ്റിലക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി ആസ്ഥാനമായുള്ള കെ.ജി. ഏബ്രഹാം ട്രസ്റ്റ് ആണ് ഹോം സര്‍വ്വീസിനായി വാഹനം നല്‍കിയിരിക്കുന്നത്. ചടങ്ങില്‍ ഡയറക്ടര്‍ കെ.ഇ ഈപ്പന് താക്കോല്‍ ദാനം നിര്‍വഹിച്ചു. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ കുട്ടനാട് ലിങ്ക് ആണ് തലവടി മാണത്താറ പി.വി. രവീന്ദ്രനാഥിന്റെ വീട്ടില്‍ തുടക്കമായത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ സര്‍വ്വീസ് ലഭ്യമാകുമെന്ന് സെക്രട്ടറി എം.ജി കൊച്ചുമോന് അറിയിച്ചു.
കാന്‍സര്‍, തളര്‍വാതം, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ്, കരള്‍, വൃക്ക രോഗങ്ങള്‍ ബാധിച്ചവര്‍ കിടപ്പ് രോഗികളായവര്‍ക്ക് ആഴ്ചയില്‍ 6 ദിവസം ഇവിടെ നിന്നും പരിചയസമ്പരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാണ്. ഫോണ്‍: 80788 93611