
മല്ലപ്പള്ളി: വീടിന്റെ വൈക്കോല്‍ ശേഖരത്തിന് തീ പിടിച്ച് രണ്ട് ആടുകള്‍ ചത്തു. ചെങ്ങരൂര്‍ തെക്കേമണ്ണില്‍ തോട്ടത്തിനു സമീപമാണ് സംഭവം. നാട്ടുകാരും തിരുവല്ലയില്‍ നിന്നുള്ള രണ്ട് ഫയര്‍ യൂണിറ്റുകളും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചത്. ഒരു ആടിനു സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ അണയ്ക്കാനുള്ള പരിശ്രമം നാട്ടുകാര്‍ ുടങ്ങിയിരുന്നു. സമയോചിതമായ പരിശ്രമം തീ ആളിപ്പടരുന്നത് ഒഴിവാക്കി. അതിനു ശേഷം എത്തിച്ചേര്‍ന്ന ഫയര്‍ എന്‍ജിനുകകളിലെ പതിനാലോളം ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് തീ പൂര്‍ണമായും അണഞ്ഞത്.
ഫയര്‍ എഞ്ചിനുകളില്‍ ഉള്ള വെള്ളം തീര്‍ന്നപ്പോള്‍ ചെങ്ങരൂര്‍ ചിറയില്‍ നിന്നു തന്നെ വെള്ളം നിറയ്ക്കുവാന്‍ ഉള്ള സൗകര്യം ചെയ്യുകയും ചെയ്തു. 20000 ലിറ്ററോളം വെള്ളം ഉപയോഗിക്കേണ്ടി വന്നു. കരുതുന്നു.