സഭാ സമാധാനത്തിനായി ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം: യാക്കോബായ സഭ ഭദ്രാസന കൗണ്‍സില്‍

0 second read
Comments Off on സഭാ സമാധാനത്തിനായി ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം: യാക്കോബായ സഭ ഭദ്രാസന കൗണ്‍സില്‍
0

മഞ്ഞിനിക്കര: മലങ്കര സഭയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്തി പിണറായി വിജയനും മന്ത്രിസഭ അംഗങ്ങളും ഇടതുപക്ഷ മുന്നണിയും നടത്തുന്ന ശ്രമങ്ങള്‍ സമൂഹത്തില്‍ സമാധാനവും ശാന്തിയും ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് യാക്കോബായ സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസന കൗണ്‍സില്‍ യോഗം വ്യക്തമാക്കി.

കോടതി വിധിയുടെ പേര് പറഞ്ഞു വിശ്വാസികളെ അവരുടെ പള്ളിയില്‍ നിന്ന് ഇറക്കി വിട്ട് സമൂഹത്തിലും സഭയിലും അസമാധാനം സൃഷ്ടിക്കുന്ന നടപടി
ക്രമങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമായിരിക്കും ഇടതുപക്ഷ മുന്നണിയുടെ ഇപ്പോഴത്തെ നിലപാട്. പള്ളികളില്‍ ആരാധന സ്വാതന്ത്ര്യം എല്ലാ വിശ്വാസികള്‍ക്കും നല്‍കണമെന്നു തന്നെയാണ് യാക്കോബായ സുറിയാനി സഭയുടെ നിലപാട്. പള്ളികളില്‍ നിന്നും വിശ്വാസികളെ ഇറക്കിവിട്ടു അത് കൈക്കലാക്കി വയ്ക്കുന്നത് സമ്പത്ത് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നത് നിലവിലെ അവസ്ഥയില്‍ വ്യക്തമായ സാഹചര്യമാണ്. ഇതിനൊരു പരിഹാരമാണ് ഇടതുമുന്നണി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ബില്ല്.

വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും ആരാധനയ്ക്കും വേണ്ടിയുമാണ് പള്ളികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അത് നിര്‍മിച്ചവരെ പുറത്തിറക്കി വിടണമെന്ന് ഒരു കോടതി വിധിയിലും പറഞ്ഞിട്ടില്ല. അവിടെ ആര്‍ക്കാണ് ഭൂരിപക്ഷമെന്നത് ജനങ്ങള്‍ വിലയിരുത്തി അവര്‍ ആരാധന നടത്തി സമാധാനത്തോടെ പോകട്ടെ.
സെമിത്തേരി ബില്‍ വന്നതു കൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു നഷ്ടവും സംഭവിച്ചില്ല. സെമിത്തേരിയില്‍ സംസ്‌കാരം നടത്താനും കഴിയുന്നു.

.ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിയില്‍ തുമ്പമണ്‍ ഭദ്രാസന കൗണ്‍സില്‍ നന്ദി അറിയിച്ചതിനൊപ്പം തന്നെ ഇടതുമുന്നണിയോട് എപ്പോഴും കടപ്പാട് ഉണ്ടായിരിക്കുമെന്നും കൗണ്‍സില്‍ യോഗം വ്യക്തമാക്കി
ഭദ്രാസന മെത്രാപ്പോലിത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ.എബി സ്റ്റീഫന്‍ നന്ദിപ്രമേയം അവതരിപ്പിച്ചു. വൈദിക സെക്രട്ടറി ഫാ. ഏലിയാസ് ജോര്‍ജ് കൗണ്‍സില്‍ അംഗങ്ങളായ ഫാ. ജിജി തോമസ്, ജോര്‍ജ്ജ് സൈബു, ബിനു വാഴമുട്ടം, റോയിസ് മാത്യു, ഡോ. ജോസ് ഡി. കൈപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …