
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും വിഷപ്പുകയും ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തപ്രമേയ നോട്ടീസ്.
ടി.ജെ വിനോദ് എം.എല്‍.എ ആണ് നോട്ടീസ് നല്‍കിയത്. ിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്ലാന്റിലെ പുകയണയ്ക്കലിന് പരിഹാരം തേടി വിദേശ വിദഗ്ധരുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് അധികൃതര്‍. അമേരിക്കയിലെ ന്യൂയോര്‍ക് സിറ്റി അഗ്നിരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ജില്ല അധികൃതര്‍ ഓണ്‍ലൈനിലാണ് ചര്‍ച്ച നടത്തിയത്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ജോര്‍ജ് ഹീലി നിര്‍ദേശിച്ചു.
പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതില്‍ അഞ്ചിലും തീ അണച്ചു. 1, 7 സെക്ടറുകളാണ് ഇനി അവശേഷിക്കുന്നത്.