വിപ്ലവാശംസകള്‍ സഖാവേ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് ആശംസ നേര്‍ന്ന് പിണറായി

0 second read
Comments Off on വിപ്ലവാശംസകള്‍ സഖാവേ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് ആശംസ നേര്‍ന്ന് പിണറായി
0

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് വിപ്ലവ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും ഷി ജിന്‍പിങ്ങ് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് തീര്‍ച്ചയായും പ്രശംസനീയയ കാര്യമാണെന്നും ചൈന കൂടുതല്‍ സമ്ബന്നത കൈവരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുകയാണ് പിണറായി. ചൈനയെ കൂടുതല്‍ സമ്ബന്നമാക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് ട്വീറ്റിലൂടെ പിണറായി.

ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ മൂവായിരത്തോളം അംഗങ്ങള്‍ ഷി ജിന്‍പിങ്ങിനു വോട്ടുചെയ്യുകയായിരുന്നു. നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാള്‍തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഷി ജിന്‍പിങ്ങിന്റെ തുടര്‍ച്ചക്കായി ണ്ടു തവണയിലധികം ഒരാള്‍ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ നേരത്തേ ചൈനീസ് ഭരണഘടനയില്‍നിന്ന് നീക്കിയിരുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …