നൈജീരിയന്‍ പൗരന്‍ യാത്രയ്ക്കിടെ മരിച്ചു: ഡല്‍ഹി-ദോഹ വിമാനം കറാച്ചിയില്‍ ഇറക്കി

0 second read
Comments Off on നൈജീരിയന്‍ പൗരന്‍ യാത്രയ്ക്കിടെ മരിച്ചു: ഡല്‍ഹി-ദോഹ വിമാനം കറാച്ചിയില്‍ ഇറക്കി
0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം പാകിസ്താനിലെ കറാച്ചിയില്‍ ഇറങ്ങി.

വിമാനത്തിലുള്ള യാത്രക്കാരിലൊരാള്‍ക്ക് ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. എന്നാല്‍ വിമാനമിറങ്ങുമ്‌ബോഴേക്കും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

നൈജീരിയക്കാരനായ അബ്ദുല്ല (60) ആണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം എത്തുമ്‌ബോഴേക്കും ഇദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് ഇന്‍ഡിഗോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വിമാന യാത്രക്കിടെ യാത്രക്കാരന്‍ ശാരീരിക സ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ക്യാപ്റ്റര്‍ കറാച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനമിറങ്ങാന്‍ അനുമതി നേടുകയുമായിരുന്നു.

സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ഡോക്ടര്‍മാര്‍ യാത്രക്കാരന്റെ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. മറ്റ് യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …