തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ മര്‍ദനമേറ്റത് നാലുമാസം മുന്‍പ്: ചികില്‍സയില്‍ ഇരിക്കേ അടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

0 second read
Comments Off on തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ മര്‍ദനമേറ്റത് നാലുമാസം മുന്‍പ്: ചികില്‍സയില്‍ ഇരിക്കേ അടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
0

അടൂര്‍: നാലുമാസം മുന്‍പ് തമിഴ്‌നാട്ടില്‍ വിനോദ സഞ്ചാരത്തിനു പോയപ്പോള്‍ ഉണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. ചൂരക്കോട് എന്‍.എസ്.എസ്.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരന്‍ മണ്ണടി അറപ്പുര വിളയില്‍ രാധാകൃഷ്ണപിള്ളയുടെയും ശുഭയുടേയും മകന്‍ അനന്ദു കൃഷ്ണന്‍(ഉണ്ണിക്കുട്ടന്‍ 31) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ ആറിന് അച്ചന്‍കോവില്‍ മേക്കര വച്ച് കേരള അതിര്‍ത്തിയിലുള്ള യുവാക്കളാണ് അനന്ദുവിനേയും സുഹൃത്തുക്കളേയും ആക്രമിച്ചത്.

അവിടേക്ക് പോകും വഴി അതിര്‍ത്തിയില്‍ വച്ച് ഇരുകൂട്ടരുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അനന്ദുവും സുഹൃത്തുക്കളും കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാന്‍ പോയി. മേക്കര ഡാം ഭാഗത്ത് വാഹനം നിര്‍ത്തി വിശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്ന് എത്തിയ അക്രമി സംഘം റോഡരികില്‍ ഒറ്റയ്ക്കു നിന്ന അനന്ദുവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. ഈ സംഭവത്തില്‍ തമിഴ്‌നാട് അച്ചംപുത്തൂര്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അച്ചന്‍കോവില്‍ സ്വദേശികളായ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ അനന്ദുവിനെ ആദ്യം തമിഴ്‌നാട് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയില്‍ രോഗം അല്‍പ്പം ഭേദമയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോന്നെങ്കിലും അടുത്തിടെ വീണ്ടും ആരോഗ്യ സ്ഥിതി മോശമായി. ഇതോടെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടന്നു വരികയായിരുന്നു. ഭാര്യ: ആര്‍. രേഷ്മ. സഹോദരി: ആര്യാ കൃഷ്ണന്‍.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …