മലപ്പുറത്ത് നിന്ന് ഇലന്തൂരില്‍ വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചു: പതിനെട്ടുകാരന്‍ അറസ്റ്റില്‍

0 second read
Comments Off on മലപ്പുറത്ത് നിന്ന് ഇലന്തൂരില്‍ വന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചു: പതിനെട്ടുകാരന്‍ അറസ്റ്റില്‍
0

പത്തനംതിട്ട : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ പിടിയില്‍.  മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ രതീഷിന്റെ മകന്‍ അഭിനന്ദ് (18) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.

ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിയുടെ വീട്ടിലും പഠിക്കുന്ന സ്‌കൂളിലും എത്തിയിരുന്നു. ആദ്യമൊക്കെ സ്‌കൂട്ടറിലായിരുന്നു വരവ്. പിന്നീട് സ്‌കൂട്ടറിന്റെ വായ്പാ തവണ മുടങ്ങിയപ്പോള്‍ വരവ് ഓട്ടോറിക്ഷയിലാക്കി. രണ്ടുതവണ സ്‌കൂളില്‍ നിന്നും വിളിച്ചിറക്കി സ്‌കൂട്ടറില്‍ ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജൂണില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ കൊടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു.

കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോകാന്‍ പ്രതി ശ്രമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ വെളിവായത്. കോഴഞ്ചേരി സഖി വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ കഴിഞ്ഞുവന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോള്‍ കുട്ടി പീഡനത്തിന് വിധേയയായതായി തെളിഞ്ഞു. തിരുവല്ല കോടതിയിലും ഹാജരാക്കി കുട്ടിയുടെ മൊഴിയെടുത്തു.

കുട്ടിയെ കൊണ്ടുപോയ ഇടങ്ങളിലെത്തി പോലീസ് അന്വേഷണം നടത്തി. മലപ്പുറത്തെ വീടിനടുത്തു നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കാണാന്‍ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്നും ഇവിടെ എത്തിയിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.എസ് ഐ അലോഷ്യസ്,എസ് സി പി ഓ നാസര്‍,സി പി ഒമാരായ ജിതിന്‍, ഫൈസല്‍ സുജ എന്നിവരാണ് സംഘത്തിലുള്ളത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …