തിരുവല്ല: നിരണം ഇരതോടിന് സമീപത്തുള്ള തുരുത്തിലെ വീട്ടില്‍ നിന്നും വാറ്റ് ചാരായവും കോടയും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും പിടികൂടി. നിരണം ആശാന്‍കുടി പുതുവല്‍ വീട്ടില്‍ സദന്റെ വീട്ടില്‍ നിന്നാണ് 10 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും കണ്ടെടുത്തത്.
വ്യാഴാഴ്ച രാവിലെ 10.30 നാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചത്. കനാലില്‍ കൂടി തുരുത്തിലെ വീട്ടിലേക്ക് നടന്നെത്തുന്ന എക്സൈസ് സംഘത്തെ കണ്ട് സദന് ഓടി രക്ഷപ്പെട്ടു. എക്സൈസ് സംഘം പിന് തുടര്‍ന്നെങ്കിലും പ്രതി കണ്ടം വഴി ഓടിയൊളിച്ചു.
ചാരായവും കോടയും രഹസ്യമായി സൂക്ഷിച്ച കുറ്റത്തിന് സദനെ പ്രതിചേര്‍ത്ത് കേസെടുത്തു. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അന്‍സാറുദ്ദീന്‍, ജ്യോതിഷ്, അജിത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കാര്‍ത്തിക, െ്രെഡവര്‍ വിജയന് എന്നിവര്‍ പങ്കെടുത്തു. സദനെതിരെ മുമ്പും എക്സൈസ് കേസെടുത്തിട്ടുണ്ട്.