പിഞ്ചുകുട്ടികള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി പാവകളുടെ കഴുത്ത് അറുക്കുന്ന വീഡിയോ പങ്കു വച്ച് സ്‌കുള്‍ അസിസ്റ്റന്റ്. യുവതിക്ക് അഞ്ചുമാസം തടവ് ശിക്ഷ വിധിച്ച് കോടതി.
ഓസ്ട്രിയയിലെ ലിന്‍സിലാണ് സംഭവം. 19 വയസുള്ള സ്‌കൂള്‍ അസിസ്റ്റന്റാണ് കുഞ്ഞുങ്ങളുടെ വീഡിയോകളാണ് പങ്ക് വച്ചത്. സ്‌കൂള്‍ അസിസ്റ്റന്റുമാരില്‍ ഒരാളുടെ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധത്തെക്കുറിച്ച് തൊഴിലുടമയ്ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഭവം നടക്കുമ്പോള്‍ ജീവനക്കാരിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നു.
ശിക്ഷാവിധിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അതിനാലാണ് ശിക്ഷ കുറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.
കുട്ടികള്‍ പാവകളെ തലയറുത്ത് കൊല്ലുന്ന വീഡിയോകള്‍ക്കൊപ്പം ‘ഇസ്ലാമിക് സ്‌റ്റേറ്റ് നിലനില്‍ക്കുന്നു, വികസിച്ചുകൊണ്ടിരിക്കുന്നു’ എന്ന് ഉറക്കെ പറയുന്ന വീഡിയോകളും യുവതി പങ്ക് വച്ചിരുന്നു.