ജയറാമിനേയും ഉര്‍വശിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഭരതന് ഒരുക്കിയ ചിത്രമായിരുന്നു മാളൂട്ടി. ബേബി ശാമിലിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മാളൂട്ടിയായത്.
മൗനത്തിന് ഇടനാഴിയില്‍ എന്ന ഹിറ്റ് ഗാനത്തിനിടയില്‍ കുഞ്ഞുമാളൂട്ടിയേയും കാണിക്കുന്നുണ്ട്. അത് താന്‍ തന്നെയാണെന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ അഭയ ഹിരണ്മയി ശരി വയ്ക്കുന്നു.ജയറാമിന്റേയും ഉര്‍വശിയുടേയും മകളായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഫെയ്സ്ബുക്ക് ഗ്രൂപ്പായ മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസിലാണ് ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ വന്നത്. അഭയ ഹിരണ്മയി തന്നെയാണ് ഒരു അഭിമുഖത്തില്‍ തന്റെ സിനിമാഅരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്.
അന്ന് ആറുമാസമായിരുന്നു ഹിരണ്മയിയുടെ പ്രായം. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഭരതന് ഒരു കുഞ്ഞുടുപ്പ് സമ്മാനിച്ചതായി അമ്മ പറഞ്ഞതും ഹിരണ്മയി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ് ചര്‍ച്ചയായതോടെ അത് താന്‍ തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് അഭയ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം പോസ്റ്റ് പങ്കുവച്ചത്.