വീട്ടുകാരോട് പിണങ്ങി ഒന്നാം നിലയില്‍ കയറി കതകടച്ചു: നാലാം ദിവസം കയറി നോക്കിയപ്പോള്‍ കണ്ടത് ഗൃഹനാഥന്റെ ജീര്‍ണിച്ച മൃതദേഹം: ജീവനൊടുക്കിയതെന്ന് സംശയം

0 second read
Comments Off on വീട്ടുകാരോട് പിണങ്ങി ഒന്നാം നിലയില്‍ കയറി കതകടച്ചു: നാലാം ദിവസം കയറി നോക്കിയപ്പോള്‍ കണ്ടത് ഗൃഹനാഥന്റെ ജീര്‍ണിച്ച മൃതദേഹം: ജീവനൊടുക്കിയതെന്ന് സംശയം
0

കോഴഞ്ചേരി: വീട്ടിലുള്ളവരുമായി പിണങ്ങി ഒന്നാം നിലയിലെ മുറിയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് നാലു ദിവസത്തിന് ശേഷം. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാമ്പാടിമണ്‍ വീട്ടില്‍ അനില്‍കുമാറിന്റെ (55) മൃതദേഹമാണ് നാലാം നാള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവരുമായി പിണങ്ങിയതിനാല്‍ ഒന്നാം നിലയിലെ മുറിയില്‍ അനില്‍ ഒളിച്ചിരിക്കുകയാണെന്നാണ് കരുതിയത്.

നാലാം ദിവസം കയറി നോക്കിയപ്പോള്‍ അടച്ചിട്ട മുറിയില്‍ ജീര്‍ണിച്ച മൃതദേഹമാണ് കണ്ടത്. ദുര്‍ഗന്ധം വമിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു. അനിലും
കുടുംബത്തിലുള്ളവരും നിരന്തരമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.

നിയമപരമായും സുഹൃത്തുക്കള്‍ വഴിയും പലപ്പോഴും ഇത് പരിഹരിക്കാനുള്ള ശ്രമം നടന്നിരുന്നുവത്രേ. ഈ സാഹചര്യത്തിലാണ് അനില്‍ വീടിന്റെ മുകളിലത്തെ നിലയില്‍ കയറി മുറിയടച്ച് കഴിഞ്ഞതെന്നു കരുതുന്നു. ഇത് പലപ്പോഴും പതിവായിരുന്നതിനാല്‍ ആരും മുകളിലെ നിലയിലേക്ക് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല എന്നും പറയുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ചെങ്ങന്നൂരില്‍
പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …