
എടത്വ : ദി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് കൊമ്പങ്കേരി ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനവും നടന്നു
സി.എച്ച്:ബിന്‍സി ജോണ്സണ്, സി.എച്ച് : എന്‍.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികള്‍ക്ക് സ്വീകരണം നല്കി. തുടര്‍ന്ന് ആനപ്രമ്പാല്‍ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറില്‍ (സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് ഗ്രൗണ്ട് )ചേര്‍ന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഡിവിഷണല്‍ സെക്രട്ടറി മേജര്‍ ടി.ഇ സ്റ്റീഫന്‍സണ്‍ അധ്യക്ഷത വഹിച്ചു.ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡര്‍ ഡോ.ജോണ്സണ് വാലയില്‍ ഇടിക്കുളയില്‍ നിന്നും ആദ്യ സംഭാവന ഡിവിഷണല്‍ കമാന്‍ഡര്‍ മേജര്‍ ഒ.പി ജോണ്‍ സ്വീകരിച്ചു. ഡിവിഷണല്‍ കമാന്‍ഡര്‍ മേജര്‍ ഒ.പി ജോണ്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാ. വില്യംസ് ചിറയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പുതുതായി നിര്‍മ്മിക്കുന്ന ദൈവാലയത്തിന്റെ മാതൃക ചിത്രം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജുവിന് നല്കി പ്രകാശനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്, തലവടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, പ്രിയ അരുണ്‍, മേജര്‍ എസ്. ജോണ്‍ അമരക്കുന്ന്, ഡിവിഷണല്‍ യൂത്ത് സെക്രട്ടറി ക്യാപ്റ്റന്‍ എം.എസ് റെജി, ക്യാപ്റ്റന്‍ ബിജു കുറ്റപ്പുഴ, സെക്രട്ടറി പ്രിന്‍സ് പി, ട്രഷറാര്‍ രാജേഷ് എന്‍.ആര്, കെ.സി. സന്തോഷ്,
സജി.ഡി.ജി , രതീഷ് എന്‍.ആര്, ജോയി നൈറ്റാരുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
‘ദി സാല്‍വേഷന്‍ ആര്‍മി’യുടെ പ്രവര്‍ത്തനം കൊമ്പങ്കേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച് നൂറ്റാണ്ടുകളോളം പാരമ്പര്യമുണ്ടെങ്കിലും തലവടിയില്‍ ദൈവാലയം നിര്‍മ്മിച്ച് ആരാധന ആരംഭിച്ചിട്ട് 50 വര്‍ങ്ങള്‍ പൂര്‍ത്തിയാകുകയാണ്. പാരേത്തോട് വട്ടടി റോഡില്‍ നിലവില്‍ ഉള്ള ദൈവാലയ കെട്ടിടം കാലപഴക്കം മൂലം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ആണ് പുതിയ ദൈവാലയം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്.